04 October, 2025 03:31:53 PM


സ്ത്രീത്വത്തെ അപമാനിച്ചു; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസ്



തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസ്. പാലാരിവട്ടം പൊലിസ് ആണ് കേസെടുത്തത്. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നത്. ഐടി ആക്ടും ഉൾപ്പെടുത്തിയാണ് കേസ്.വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്.

കേസിൽ ഷാജന്‍ സ്‌കറിയ ഒന്നാം പ്രതിയാണ്.ഷാജൻ ചെയ്‌ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.വിവിധ കോടതികളുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് നേരത്തെയും യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K