30 September, 2025 06:44:55 PM
ഛത്തീസ്ഗഡില്‍ നീറ്റ് പരീക്ഷാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നീറ്റ് പരീക്ഷാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ബിലാസ്പൂര്‍ സിറ്റിയിലായിരുന്നു സംഭവം. 22കാരനായ സന്‍സ്‌കര്‍ സിങാണ് മരിച്ചത്. പരീക്ഷ സംബന്ധിച്ച് സന്‍സ്‌കര്‍ കടുത്തമാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. സംഭവ സമയത്ത് വിദ്യര്‍ത്ഥി റൂമില്‍ ഒറ്റയ്ക്കായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ പോയി നോക്കുമ്പോഴാണ് വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെയായി വിദ്യാർത്ഥി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. സന്‍സ്‌കര്‍ മിടുക്കനായിരുന്നുവെന്നും പഠനകാര്യത്തില്‍ നല്ല കഠിനാധ്വാനി ആയിരുന്നുവെന്നും സുഹൃത്തുക്കളും അയല്‍വാസികളും വ്യക്തമാക്കി.