28 September, 2025 06:37:23 PM
ജി സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണം ഉയർത്തി അഡ്വ കൃഷ്ണ രാജ്

കൊച്ചി: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ അതീവ ഗുരുതര ആരോപണം ഉയർത്തി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അഡ്വ കൃഷ്ണ രാജ്. സ്വന്തം മരുമകനേ ജയിലിൽ പോകുന്നതിൽ നിന്നും രക്ഷിക്കാനും 35 കോടി രൂപ തിരിച്ചടയ്ക്കാതെ ഇരിക്കാനും ആണ് പിണറായിക്കൊപ്പം ചേർന്നത് എന്ന് അഡ്വ കൃഷ്ണ രാജ്.
ജി സുകുമാരൻ നായർക്ക് എതിരേ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനും കൂടി എതിരേ അതീവ ഗുരുതര ആരോപണം വന്നിരിക്കുകയാണിപ്പോൾ. എന്തുകൊണ്ട് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സി.പി.എം പക്ഷത്തേക്ക് കൂറു മാറി. ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് അഡ്വ കൃഷ്ണ രാജിന്റെ പോസ്റ്റ്.
എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ തന്റെ മരുമകനെ ക്രിമിനൽ കേസിൽ നിന്നും രക്ഷിക്കാനും 35 കോടി ലാഭിക്കാനും വേണ്ടി പിണറായിയുടെ കാലിൽ വീണു. മരുമോൻ അശോകൻ വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കിൽ ജോലി സമ്പാദിച്ച കേസ് ഒതുക്കി തീർക്കാനാണ് സുകുമാരൻ നായർ സമുദായത്തെ ഒറ്റി കൊടുത്തത്.
വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കിൽ ജോലിക്ക് കയറി 35 കോടിയോളം ശംബളം വാങ്ങിയിട്ടുണ്ട്. പിടിക്കപ്പെട്ടാൽ ഇത് തിരികെ കൊടുക്കണം.ഗൗരവമുള്ള ക്രിമിനൽ കുറ്റമാണ്ശിക്ഷിച്ചാൽ കുറച്ചധികം നാൾ ജയിലിൽ കിടക്കണം.ധനമന്ത്രി ബാലഗോപാലിന്റെ ചേട്ടൻ സഖാവ് കലഞ്ഞൂർ മധുവിനെ എൻ എസ്സ് എസ്സിന്റെ ഡയറക്ടർ ബോർഡിൽ നിന്നും പ്രതിനിധി സഭയിൽ നിന്ന് പുറത്താക്കുന്നത്തോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് അഡ്വ. കൃഷ്ണ രാജ് പറയുന്നു.
എന്തായാലും ആരോപണം എന്നേ നമുക്ക് ഇവിടെ പറയാൻ കഴിയൂ. സ്ഥിരീകരിക്കാവുന്ന രേഖകൾ ഒന്നും അഡ്വ കൃഷ്ണ രാജ് പുറത്ത് വിട്ടിട്ടില്ല. എന്ത് രേഖകളുടെ പിൻ ബലത്തിലാണ് എന്നും വ്യക്തമല്ല. എന്തായാലും അഡ്വ കൃഷ്ണ രാജ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ മാത്രമല്ല നിയമം നന്നായറിയാവുന്ന ആളാണ്. അഡ്വ കൃഷ്ണരാജ് ഒന്നും അറിയാതെ ഇത്തരം ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇടില്ല. അതിനാൽ തന്നെ എൻ എസ് എസ് ജനറൽ സിക്രട്ടറി ശ്രീ സുകുമാരനെ ശരിക്കും എടുത്ത് പ്രതിസന്ധിയിൽ ആക്കുകയാണിപ്പോൾ.