27 September, 2025 11:57:03 AM


കൊച്ചിയില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 2 നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു



കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പൊലീസ് പിടികൂടി കുന്നുംപുറം 'സഖി' കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന രണ്ടു നൈജീരിയന്‍ യുവതികള്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടു. കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടത്. മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവര്‍ വാഹനത്തില്‍ കയറി പോകുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K