22 September, 2025 09:49:58 AM


താനൂരിൽ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് രണ്ട് നാഗവിഗ്രഹങ്ങൾ



മലപ്പുറം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് രണ്ട് നാഗവിഗ്രഹങ്ങൾ.
താനൂർ ഉണ്ണ്യാൽ അഴീക്കൽ കടലിൽ നിന്നാണ് നാഗവിഗ്രഹങ്ങൾ കിട്ടിയത്. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കൽ റസലിന്റെ വലയിലാണ് ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങൾ കുടുങ്ങിയത്. ഉടൻ തന്നെ റസൽ വിഗ്രഹങ്ങൾ താനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇവ ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാകാൻ സാധ്യതയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K