16 September, 2025 07:10:14 PM
കാൽ തൊട്ട് വന്ദിച്ചില്ല; ഒഡീഷയിൽ 31 വിദ്യാർഥികളെ പൊതിരെ തല്ലി അധ്യാപിക

ഭുവനേശ്വർ: കാൽ തൊട്ട് വന്ദിച്ചില്ല എന്ന കാരണത്താൽ 31 വിദ്യാർഥികളെ പൊതിരെ തല്ലിയ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. മയൂർഭഞ്ച് ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലെ അധ്യാപികയായ സുകന്തി കറിനെയാണ് ഒഡീഷ വിദ്യാഭ്യാസ വകുപ്പ് സസ്പെൻസ് ചെയ്തത്. അധ്യാപിക മർദിച്ച ഒരു കുട്ടിയുടെ കൈ ഒടിഞ്ഞു. , മുള വടി കൊണ്ടാണ് വിദ്യാർത്ഥികളെ അടിച്ചത്.
സെപ്റ്റംബർ പതിനൊന്നിനാണ് സംഭവം ഉണ്ടായത്. ബൈസിങ്ക ഗ്രാമത്തിലെ കണ്ടെഡുല അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്. എല്ലാ ദിവസവുമുള്ള പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കുന്ന ശീലമുണ്ടായിരുന്നു. എന്നാൽ അന്നേ ദിവസം സുകന്തി കർ സ്കൂളിലെത്താൻ വൈകി. പ്രാർത്ഥനയും കഴിഞ്ഞിരുന്നു. ഇതിൽ പ്രകോപിതയായാണ് സുകന്തി കുട്ടികളെ മർദിച്ചത്.
ആറാം ക്‌ളാസ് മുതൽ ഏറ്റവും ക്ലാസ് വരെയുള്ള കുട്ടികളെയാണ് മർദിച്ചത്. സംഭവത്തിൽ പല കുട്ടികളുടെയും കൈകളിലും പുറത്തും അടിയുടെ പാടുകളുണ്ട്. ഒരു കുട്ടിയുടെ കൈക്ക് ഒടിവുണ്ട്. ഒരു പെൺകുട്ടി തലചുറ്റി വീഴുകയും ചെയ്തു. സ്‌കൂൾ മാനേജ്മെന്റും വിദ്യാഭ്യാസ അവകുപ്പും നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.