15 September, 2025 01:33:07 PM


രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ



തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.  നിയമസഭയ്ക്ക് സമീപത്ത് വെച്ചാണ് രാഹുലിനെ തടഞ്ഞത്. എംഎൽഎ സ്ഥാനം രാഹുൽ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വാഹനം തടഞ്ഞ പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് വീട് വിട്ടു നിയമസഭയിലെത്തിയത്. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950