11 September, 2025 12:57:39 PM


കാസർകോട് 17കാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചതായി പരാതി



കാസര്‍ഗോഡ്: പതിനേഴുകാരിയായ പെൺകുട്ടിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നാട്ടുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌താണ് പൊലീസ് അന്വേഷണം നടത്തുന്നത്. 10 വയസുള്ളപ്പോഴാണ് പെൺകുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. പേടി കാരണം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വർഷം മുമ്പാണ് മാതൃസഹോദരൻ്റെ പീഡനത്തിന് ഇരയായത്. കഴിഞ്ഞ മാസമാണ് നാട്ടുകാരനായ വിജയൻ എന്നയാൾ പീഡിപ്പിച്ചത്. കൗൺസിലിംഗിലാണ് സംഭവം പുറത്തായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K