09 September, 2025 11:03:58 AM
തൊഴുത്തിൽ കെട്ടിയിട്ട പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു; ഒരു പശു ചത്തു

അരീക്കോട്: മലപ്പുറം അരീക്കോട് കാരിപ്പറമ്പിൽ പശുക്കളോട് കൊടുംക്രൂരത. തൊഴുത്തിൽ കെട്ടിയിട്ട നാല് പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. ഒരു പശു ചത്തു, മറ്റൊന്നിന് ഗുരുതര പരിക്കാണുള്ളത്. ഇന്നലെ രാത്രിയിലാണ് കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെ അജ്ഞാതൻ കുത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെന്ന് സംശയിക്കുന്നയാളെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.