30 August, 2025 06:48:26 PM
നെഹ്‌റു ട്രോഫി വള്ളംകളി 2025; വീയപുരം ചുണ്ടൻ ജലരാജാക്കന്മാർ

ആലപ്പുഴ: വീയപുരം പുന്നമടയിലെ ജലരാജക്കന്മാർ. നെഹ്റു ട്രോഫ് വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ വീയാപുരത്തിന് വിജയം. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗമാണ് രണ്ടാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പിബിസി മേപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടൻ നാലാമതുമെത്തി. ഒന്നാം ട്രാക്കിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പിബിസി മേൽപ്പാടം ചുണ്ടൻ മത്സരിച്ചത്. രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടനാണ് തുഴയെറിഞ്ഞത്. ഫൈനലിൽ മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടനാണ് മത്സരിച്ചത്. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിൻ്റെ വിജയം. നടുഭാഗം 4:21.782. മേൽപ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലിൽ കുറിച്ച സമയം.