30 April, 2025 09:03:23 AM


ഹൃദയസ്പർശിയായ നാടക മുഹൂർത്തങ്ങൾ ഒരുക്കി വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം '



കോട്ടയം:  നാടകപ്രേമികളെ ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി   വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം' നാടകം.  അതിമനോഹരമായ നാടകീയ മുഹൂർത്തങ്ങളിലുടെ കാലത്തിനൊരു പുതിയ സന്ദേശം നൽകുകയായിരുന്നു മാളവിക. നീതിപീഠംങ്ങളുടെ സാങ്കേതികത്വത്തിന്  മുന്നിൽ  നിലച്ചു പോകുന്ന മനുഷ്യത്വം ഇതിവൃത്തമാക്കി. യ നാടകം കാലത്തിനൊരു പുതിയ സന്ദേശം നൽകുകയാണ്.  പ്രദീപ് മാളവിക, കലവൂർ ബിസി, രഞ്ജിത്ത് വൈക്കം, വേണു, സജി, ലതിക വേണു, പ്രിയ എന്നിവരാണ് നാടകത്തിലെ പ്രധാന വേഷങ്ങൾ അഭിനയിച്ചത്. മുഹാദ് വെമ്പായമാണ് നാടക രചന നിർവഹിച്ചത്.രാധാകൃഷ്ണൻ കുന്നുംപുറം ഗാനങ്ങൾ രചിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916