20 June, 2025 09:34:39 AM


മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും



കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. എറണാകുളം എ സി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാകരണമെന്ന് നിർദ്ദേശിച്ചുകൊണ്ട് മരട് പൊലീസ് നോട്ടീസ് അയച്ചിരുന്നു.

പറവ ഫിലിംസ് പാർട്ണർമാരായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമ്മാതാക്കൾ ഏഴ് കോടി തട്ടിയെന്നായിരുന്നു അരൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനാണ് ഹൈക്കോടതി നൽകിയ നിർദേശം. പിന്നാലെയായിരുന്നു പൊലീസ് മൂവര്‍ക്കും നോട്ടീസ് അയച്ചത്.
ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയുടെ നിർമാണത്തിനുവേണ്ടി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽ നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ കാണിച്ചുവെന്നുമാണ് പരാതി. എന്നാൽ, ഇയാൾ വാ​ഗ്‌ദാനം നൽകിയ പണം കൃത്യസമയത്ത് നൽകിയില്ലെന്നാണ് പ്രതിചേർക്കപ്പെട്ട നിർമാതാക്കളുടെ ആരോപണം. ഇതു കാരണം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കൾ പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943