28 August, 2025 02:23:11 PM
കോട്ടയം റെയിൽവേ സ്റ്റേഷൻ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. ബംഗാൾ ഉത്തർ ദിനാജ്പൂർ സ്വദേശി നജറുൽ ഹഖിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. പതിനാറായിരം രൂപ വിലവരുന്ന ഫോണാണ് ഇയാൾ മോഷ്ടിച്ചത്. പരിശോധനയിൽ മറ്റൊരു മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. പ്രതി മൊബെൽ മോഷ്ടിക്കുന്ന CCTV ദൃശ്യം പുറത്തുവന്നിട്ടുണ്ട്റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരൻ്റെ മൊബൈൽ ഫോണാണ് ഇയാൾ കവർന്നത്.