27 August, 2025 08:24:56 PM
മുട്ടമ്പലത്ത് സ്കൈലൈൻ പാം മെഡോവ്സ് വില്ലയിലും മാങ്ങാനത്ത് വെൽനസ് ക്ലിനിക്കിലും മോഷണം നടത്തിയ പ്രതി പിടിയില്‍

കോട്ടയം: കോട്ടയം മുട്ടമ്പലത്ത് സ്കൈലൈൻ പാം മെഡോവ്സ് വില്ലയിലും, മാങ്ങാനത്ത് വെൽനസ് ക്ലിനിക്കിലും മോഷണം നടത്തിയ പ്രതിയെ ഗുജറാത്തിൽ നിന്നും അറസ്റ്റ് ചെയ്ത് ഈസ്റ്റ് പോലീസ്. (09-08-2025) വെളുപ്പിന് 2.00 മണിക്കും 6.30 മണിക്കും ഇടയിലുള്ള സമയം മുട്ടമ്പലം വില്ലേജിൽ മാങ്ങാനം സ്കൈലൈൻ പാം മെഡോവ്സ് വില്ല നമ്പർ 21 ന്റെ മുൻവശം വാതിലിൻ്റെ പൂട്ട് പൊളിച്ച് വില്ലയ്ക്ക് അകത്ത് കയറി കിടപ്പമുറിയിൽ ഉണ്ടായിരുന്ന ഇരുമ്പ് അലമാരയുടെ പൂട്ട് പൊളിച്ച് സേഫിൽ സൂക്ഷിച്ചിരുന്ന വിവിധ ഫാഷനുകളിൽ ഉള്ള മാലകൾ, നെക്ലേസുകൾ, വളകൾ, മോതിരങ്ങൾ, കമ്മലുകൾ ഉൾപ്പെടെ ഉദ്ദേശം 36 ലക്ഷം രൂപ വിലവരുന്ന അമ്പതേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിലും (08.08.25) വൈകി 6.00 മണിക്കും (09.08.25) കാലത്ത് 8.30 മണിക്കും ഇടക്കുള്ള സമയം മാങ്ങാനം ചെമ്പകശ്ശേരിപടി ഭാഗത്തുള്ള ആയു ഷ്മന്ത്ര വെൽനസ്സ് ക്ലിനിക്കിൻ്റെ മുൻവശം വാതിലിന്റെ ഓടാമ്പലും കുറ്റിയും അടിച്ച് പൊട്ടിച്ച് ക്ലിനിക്കിനുള്ളിലെ റിസപ്ഷൻ ഡ്രോയിൽ സൂക്ഷിച്ചിരിന്ന 1000/- രൂപ മോഷണം ചെയ്ത സംഭവത്തിലും കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി യുടെയും ഈസ്റ്റ് IP SHO U. ശ്രീജിത്തിന്റെയും നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് അന്വേഷണം നടത്തി വന്ന കേസിലെ പ്രതി മധ്യപ്രദേശിലെ ഥാർ ജില്ലയിൽ, ഗാന്ധ്വാനി താലൂക്കിൽ ജെംദാ ഗ്രാമത്തിൽ മഹേഷ് എന്നു വിളിക്കുന്ന ഗുരു സജൻ (41 വയസ്സ് ) നെ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ IPS ന്റെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും ഈസ്റ്റ് പോലീസും അടങ്ങുന്ന SI അഖിൽ വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളിൽ നോർത്ത് ഇന്ത്യൻ സ്വദേശികളാണ് മോഷണം ചെയ്തത് എന്ന നിഗമനത്തിൽ സമാന സ്വഭാവമുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുകയും 2016 ൽ കർണാടകയിൽ രാമദുർഗ സ്റ്റേഷനിൽ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതിലാണ് ഗുരു സജ്ജനിലേക്ക് പോലീസ് എത്തിച്ചേർന്നത്.
ക്രിമിനൽ സ്വഭാവമുള്ള വരും പോലീസിനോട് നേർക്കുനേർ സംഘടനത്തിൽ ഏർപ്പെടുന്നവരും താമസിക്കുന്ന പ്രദേശമായ
മധ്യപ്രദേശിലെ ജെംദാ വനപ്രദേശത്ത് താമസിക്കുന്ന
പ്രതിയെ അവിടെ ചെന്ന് അറസ്റ്റ് ചെയ്യുക എന്നത് ദുഷ്കരമായ കാര്യമായിരുന്നു. അന്വേഷണത്തിൽ ഗുരു സജ്ജൻ ഇവിടെ ഇല്ലെന്നും ഗുജറാത്തിൽ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതൊന്നും മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലേക്ക് തിരിച്ചു. ഗുജറാത്തിൽ പ്രതി ജോലിചെയ്യുന്ന കമ്പനിക്ക് സമീപം കുടുംബമായി താമസിക്കുകയായിരുന്നു വിശദമായ അന്വേഷണത്തിൽ താമസസ്ഥലം കണ്ടെത്തി അതിസാഹസികമായാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
2016 ൽ കർണാടകയിൽ സ്വർണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷ്ടിച്ച കേസിലും ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. ഈ കേസിൽ വാറണ്ട് നിലവിലുമുണ്ട്. 2023 ൽ ആലപ്പുഴയിലും കോട്ടയത്ത് മോഷണം നടന്നതിന് അടുത്ത ദിവസങ്ങളിൽ തൃശ്ശൂരിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. കോട്ടയം ജില്ല ഫിംഗർപ്രിന്റ് ബ്യൂറോ സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത പ്രതിയുടെ ഫിംഗർപ്രിന്റ് പ്രതിയിലേക്ക് എത്തുന്നതിൽ ഏറെ സഹായകരമായി. ഇയാൾക്കൊപ്പം ഉള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം നടന്നു വരുന്നുണ്ട്.




