26 August, 2025 10:37:06 PM
അതിരമ്പുഴ പള്ളി മുറ്റത്ത് തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

ഏറ്റുമാനൂർ: അതിരമ്പുഴ പള്ളിയിൽ ടൈൽ പണിക്കായി എത്തിയ ചങ്ങനാശ്ശേരി സ്വദേശിയായ ബിജുവിനെ ആക്രമിച്ച് കുപ്പിച്ചിൽ ഉപയോഗിച്ച് തലയിൽ മാരകമായി പരിക്കേൽപ്പിച്ച പ്രതി അതിരമ്പുഴ, നാൽപ്പാത്തിമല, വടക്കേത്തു പറമ്പിൽ വീട്ടിൽ മനോജ് മകൻ 21 വയസ്സുള്ള ആദർശ് മനോജിനെയാണ് ഏറ്റുമാനൂർഐപി എസ്എച്ച്ഒ അൻസൽ അഖിൽദേവ് എ.എസ്., എസ്.ഐ ആഷിൽ രവി, എസ്.സി.പി.ഒ സുനിൽ കുര്യൻ, സി.പി.ഒ അനീഷ് വി.കെ, സി.പി.ഒ സനൂപ് പി.എസ്., സി.പി.ഒ അനിൽകുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടിയത്. ( 21.08.2025) ഉച്ചക്ക് 02.15 മണിയോടു കൂടി ബിജു മാർബിളിൻ്റെ വർക്ക് ചെയ്യുന്ന അതിരമ്പുഴ പള്ളിയുടെ മുറ്റത്ത് വച്ച് മൂന്നുനാല് ചെറുപ്പക്കാർ അടി ഉണ്ടാക്കുന്നത് കണ്ട പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരനെ ചെറുപ്പക്കാർ ആക്രമിക്കുന്നത് കണ്ടു തടസ്സം പിടിക്കാൻ എത്തിയ ബിജുവിനെയും കൂടെ ജോലി ചെയ്യുന്ന ആളെയും ബിജുവിന്റെ മകനെയും പ്രതി ആദർശ് ആക്രമിക്കുകയായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന കുപ്പിച്ചിൽ ഉപയോഗിച്ച് ബിജുവിന്റെ തലയിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് ഇന്ന് (25-08-2025) പ്രതി ആദർശിനെ സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഏറ്റുമാനൂർ സ്റ്റേഷനിൽ അഞ്ചോളം വേറെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു