19 August, 2025 09:36:51 AM


തിരുവനന്തപുരത്ത് വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് മോഷണം; പ്രതി പിടിയിൽ



തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. വയോധികയുടെ വീടിനടുത്തുള്ള ബേക്കറി ജീവനക്കാരനായ മധു ആണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഒന്നര പവൻ മാലയും അരപ്പവന്റെ മോതിരവും ആണ് പ്രതി കവർന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. എന്നാൽ പൊലീസ് മോഷണ വിവരം അറിയുന്നത് വൈകുന്നേരം ആറരയ്ക്കാണ്. മോഷ്ടിച്ച ആഭരണങ്ങൾ ചാലയിലെത്തി വിറ്റു. പണം മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. പുലർച്ചെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കടയും വീടും ഒരേ കെട്ടിടത്തിലാണ്. താഴെയാണ് മധു നടത്തുന്ന ബേക്കറിയുള്ളത്. ഈ കെട്ടിടത്തിന്റെ മുകളിലാണ് 63കാരിയായ ഉഷാകുമാരി വാടകയ്ക്ക് താമിസിക്കുന്നത്. ഇവർ മക്കളുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഉച്ചയ്ക്ക് ഇവർ ഉറങ്ങുന്ന സമയത്താണ് മധു വീടിനകത്ത് കയറി കെട്ടിയിട്ട് മോഷണം നടത്തിയത്.

ആദ്യം കെട്ടിയിട്ട ശേഷം പിന്നീട് വായിൽ തുണി തിരുകിക്കേറ്റി. കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയും ഒപ്പം തന്നെ അര പവന്റെ മോതിരവും അപഹരിച്ച് തിരുവനന്തപുരം ചാല മാർക്കറ്റിൽ എത്തി വിൽക്കുകയായിരുന്നു. വിറ്റ പണം ഇയാൾ അത് അക്കൗണ്ടിലേക്ക് മാറ്റി. മറ്റൊരാളുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ആ പണം മാറ്റി. വൈകുന്നേരം ഉഷയെ തിരക്കി ഒരു സുഹൃത്ത് വന്ന സമയത്താണ് ഇവരെ കെട്ടിയിട്ട് വായിൽ തുണി തിരിഞ്ഞ നിലയിൽ കാണുന്നത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി. പിന്നാലെ മോഷണ വിവരം പൊലീസിനോട് പറഞ്ഞു. പ്രതി മധുവാണെന്നും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942