18 August, 2025 09:06:08 AM
വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ട് യുവതികൾ

തിരുവനന്തപുരം: റാപ് ഗായകൻ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ എതിരെ വീണ്ടും ലൈംഗികാതിക്രമ പരാതികൾ. വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി പണം തട്ടിയെടുത്തുവെന്നും പരാതിയിൽ യുവ ഡോക്ടർ പറഞ്ഞിരുന്നു.