08 August, 2025 04:25:15 PM


കൊല്ലത്ത് മൂന്നാം ക്ലാസുകാരനു നേരെ രണ്ടാനച്ഛൻ്റെ ക്രൂരത; കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു



കൊല്ലം: കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരത. വികൃതി കാട്ടിയതിന് കുഞ്ഞിൻ്റെ കാലിൽ ഇസ്തിരികൊണ്ട് പൊള്ളിച്ചു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി.

വീട്ടിൽ കാണിച്ച വികൃതിക്കാണ് ശിക്ഷ നൽകിയത്. പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് കുട്ടി മൊഴി നൽകി. പൊലീസ് കുഞ്ഞിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാതാവും രണ്ടാനച്ഛനുമാണ്. ഇത്തരത്തിൽ നേരത്തെയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്ന് രണ്ടാനച്ഛന്റെ മൊഴി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K