22 July, 2025 11:47:14 AM


വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു; പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ



കോയമ്പത്തൂര്‍: വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ 17കാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ മരിച്ചത. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും ബന്ധുവുമായ ഭവാനിസാഗര്‍ സ്വദേശി ശക്തിവേലിനെ (31)യാണ് അറസ്റ്റ് ചെയ്തത്. 

എട്ടാംക്ലാസില്‍ പഠനംനിര്‍ത്തിയ പെണ്‍കുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെണ്‍കുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെണ്‍കുട്ടിക്ക് വയറു വേദനയുണ്ടായപ്പോള്‍ ഭര്‍ത്തൃവീട്ടുകാര്‍ ഗുളിക നല്‍കിയെന്ന് പറയുന്നു. ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെണ്‍കുട്ടിയെ സത്യമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K