18 July, 2025 03:05:39 PM
അമ്മയുടെ സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞത് ചൊടിപ്പിച്ചു; 5-ാം ക്ലാസുകാരന് മർദനം, പരാതി

തിരുവനന്തപുരം: ചെമ്പഴന്തിയിൽ അഞ്ചാം ക്ലാസുകാരന് ക്രൂരമർദ്ദനം. അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. കുട്ടിയുടെ മാതാവ് അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പരാതി. ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചുപൊട്ടിച്ചു. അടികൊണ്ട് നിലത്തു വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദ്ദിച്ചു. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.