05 July, 2025 09:38:43 AM
ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ഡല്‍ഹി: ബിഹാറില്‍ വ്യവസായിയെ വെടിവച്ചു കൊലപ്പെടുത്തി. ബിജെപി നേതാവും വ്യവസായിയുമായ ഗോപാല്‍ ഖെംകയാണ് കൊല്ലപ്പെട്ടത്. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗോപാല്‍ ഖെംകയുടെ മകനും ആറ് വര്‍ഷം മുന്‍പ് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
പാട്‌നയിലെ ഗാന്ധി മൈതാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനാഷെ ഹോട്ടലിന് സമീപത്ത് വെച്ചാണ് സംഭവം. ഗോപാല്‍ കെംകെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. പനാഷെ ഹോട്ടലിന് സമീപമുള്ള ട്വിന്‍ ടവര്‍ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് ഗോപാല്‍ ഖെംക കഴിഞ്ഞിരുന്നത്. അക്രമി വെടിയുതിര്‍ത്തശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഖെംക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് വെടിയുണ്ടയും മറ്റു വസ്തുക്കളും പൊലീസ് കണ്ടെത്തി.
സംഭവം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് ദീക്ഷ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.