03 July, 2025 12:35:44 PM


പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; മുംബൈയിൽ അധ്യാപിക അറസ്റ്റില്‍



മുംബൈ: പ്ലസ് വൺ വിദ്യാർഥിയെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക മുംബൈയിൽ അറസ്റ്റിൽ. സൗത്ത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് 2023 ഡിസംബർ മുതൽ കഴിഞ്ഞ ഒരു വർഷമായി അധ്യാപിക പ്ലസ് വൺ വിദ്യാർഥിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. 40 ത് കാരിയായ ഇവർ വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഇവർ വിദ്യാർഥിയോട് ലൈംഗിക ചുവയുള്ള കാര്യങ്ങൾ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. 16 കാരൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

സ്കൂൾ വാർഷികാഘോഷവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കുന്നതിനിടെയാണ് കുറ്റാരോപിതയായ അധ്യാപിക വിദ്യാർത്ഥിയുമായി ബന്ധംസ്ഥാപിക്കുന്നത്. മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് അധ്യാപിക ആൺകുട്ടിയെ കൊണ്ടുപോയതായാണ് വിവരം. പീഡനം ഒരുവർഷമായി തുടരുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഡിസംബറിലാണ് അധ്യാപിക വിദ്യാർത്ഥിയുമായി ആദ്യം സമ്പർ‌ക്കം പുലർത്തിയത്. 2024 ജനുവരിയിൽ ആദ്യമായി ലൈംഗികാതിക്രമം നടത്തി.

ആൺകുട്ടി ആദ്യം എതിർക്കുകയും അധ്യാപികയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാർത്ഥിയെ അനുനയിപ്പിക്കാൻ സ്കൂളുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീ സുഹൃത്തിനെ അധ്യാപിക നിയോഗിക്കുകയായിരുന്നു. മുതിർന്ന സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് കുട്ടിയോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഈ കേസിൽ വനിതാ സുഹൃത്തിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K