25 June, 2025 05:11:17 PM
കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു

കോഴിക്കോട്: കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു. അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നര പവൻ സ്വർണ്ണമാലയാണ് കവർന്നത്. കോഴിക്കോട് ഇരിങ്ങണ്ണൂരിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ മോഷ്ടാവാണ് മാല കവർന്നത്. സംഭവത്തിൽ യുവതി നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി. അതേസമയം സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.