24 June, 2025 11:42:21 PM


തൃശൂരില്‍ പട്ടാപ്പകല്‍ വയോധികനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി



തൃശൂര്‍: വെളളാങ്കല്ലൂര്‍ സെന്ററില്‍ പട്ടാപ്പകല്‍ കൊലപാതകം. വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചീനക്കുഴി സ്വദേശി ശങ്കരന്‍പിളളയുടെ മകന്‍ രാജന്‍ പിളളയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വെളളാങ്കല്ലൂരുളള സെന്റ് ജോസഫ് ചര്‍ച്ചിന് എതിര്‍വശത്തുളള കടകള്‍ക്ക് മുന്നില്‍വെച്ചായിരുന്നു കൊലപാതകമുണ്ടായത്.

മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ബാബു ചാമക്കുന്ന് എന്ന തെരുവിൽ താമസിക്കുന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ രാജന്‍ പിളളയും ബാബുവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

കല്ലുകൊണ്ട് അടിയേറ്റ് വീണ രാജന്‍പിളളയെ നാട്ടുകാര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947