24 June, 2025 11:36:16 AM


24 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഹിമാചലിൽ അധ്യാപകന്‍ അറസ്റ്റില്‍



സിംല: ഹിമാചല്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 24 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗണിത ശാസ്ത്ര അധ്യാപകനെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 'ശിക്ഷ സംവാദ്' എന്ന പരിപാടിക്കിടെയാണ് കുട്ടികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് പരാതി നല്‍കിയത്. മാതാപിതാക്കളോടും കുട്ടികള്‍ വിവരം പറഞ്ഞിരുന്നില്ല. പീഡന വിവരം പുറത്തു വന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിഷയം ഗൗരവമുള്ളതാണെന്നും അന്വേഷണം ഊര്‍ജിതമായി തന്നെ നടക്കുന്നുണ്ടെന്നും സിര്‍മൗര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് യോഗേഷ് റോള്‍ട്ട പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K