22 June, 2025 08:48:37 PM
മലപ്പുറത്ത് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊണ്ടോട്ടി: മലപ്പുറത്ത് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ കൊളത്തൂർ കൊണ്ടെത്ത് മുഹമ്മദ് അശ്‌റഫിനെയാണ് (33) കൊണ്ടോട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസ് എടുത്തതിന് ശേഷം ഡൽഹി, അജ്മീർ, ഹൈദരാബാദ്, ഏർവാടി, മംഗലാപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകായിരുന്ന പ്രതിയെ സെക്കന്തരബാദിൽ നിന്നും മംഗലാപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
സമാന രീതിയിൽ കുട്ടികളെ പീഡിപ്പിച്ചതിന് മുൻപ് കണ്ണൂർ ജില്ലയിൽ രണ്ടും തിരുരിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. കൊണ്ടോട്ടി ഡെപ്യുട്ടി പോലീസ് സുപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി എം ഷമീർ, സിവിൽ പോലീസ് ഓഫീസർമാരായ അമർനാഥ്, ഋഷികേശ്, അബ്ദുള്ള ബാബു, ശുഭ, അജിത് കുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.