05 May, 2025 12:36:44 PM


ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം



ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപമാണ് സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂളിന് സമീപത്ത് കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് ഈച്ചയരിച്ച രീതിയിൽ സ്യൂട്ട്കേസ് കണ്ടത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം.സ്ഥലത്ത് ഫൊറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്. 

മൃതദേഹത്തിന്റെ ഇടതുകൈവിരലിൽ "8" എന്ന നമ്പറും ഒപ്പം ഇടതു തോളിൽ "മാ" (അമ്മ) എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്.

നിലവിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതേസമയം ഗുരുഗ്രാം പൊലീസ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K