01 May, 2025 01:59:12 PM


ബംഗളൂരുവില്‍ വിദേശ വനിത കൊല്ലപ്പെട്ട നിലയില്‍, തലയിലും കഴുത്തിലും മുറിവുകള്‍



ബംഗളൂരു: ബംഗളൂരുവില്‍ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചിക്കജാലയിലാണ് നൈജീരിയന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവേറ്റ നിലയിലാണ് മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചിക്കജാലയിലെ ആളൊഴിഞ്ഞ മൈതാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയശേഷം മൈതാനത്ത് കൊണ്ടുവന്നിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിച്ചു.

യുവതിയുടെ തലയ്ക്കും കഴുത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. യുവതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ ലഹരി സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്നതടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K