11 February, 2025 12:12:10 PM


അമിതവേ​ഗതയിലെത്തി വൃദ്ധയെ ബൈക്കിടിപ്പിച്ച് കടന്നു കളഞ്ഞു; പ്രതികൾ പിടിയിൽ



കൊച്ചി: ഫോർട്ടു കൊച്ചിയിൽ അമിതവേഗത്തിൽ വൃദ്ധയെ ബൈക്കിടിപ്പിച്ച് കടന്ന് കളഞ്ഞ പ്രതികൾ പിടിയിൽ. കൊച്ചി സൗദി സ്വദേശികളായ ഡസ്മിൻ, അലോഷി എന്നിവരാണ് പിടിയിലായത്. സിസിടിവ ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു അപകടം. അപകടത്തിൽ വൃ​ദ്ധയുടെ നെറ്റിക്കും കയ്യിനും പരിക്കേറ്റിരുന്നു, ദേഹത്ത് ചതവും ഉണ്ടായിരുന്നു. അപകട സമയത്ത് സമീപത്തുണ്ടായിരുന്നവരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K