06 December, 2024 09:53:09 AM


കാലിഫോർണിയയിൽ ഭൂചലനം; റിക്ടർ സ്‌കെയിൽ ഏഴ് തീവ്രത രേഖപ്പെടുത്തി



വാഷിംഗ്ടൺ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് ശ്കമതായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം.‌ പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിന് പിന്നാലെ യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K