26 November, 2026 12:16:46 PM
ആലുവയിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ആലുവ: ആലുവയിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. 61 വയസ്സുകാരനായ ഷേക്ക് അഹമ്മദ് അലി ജലാലുദീനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ആലുവ കമ്പനിപ്പടി മെട്രോ പില്ലർ 111ന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മരിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


