13 November, 2026 11:55:14 AM


ചേരാനല്ലൂർ വാഹനാപകടം; ഇതാദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് 17 കാരൻ



കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. വ്യാഴാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യത്തില്‍ അല്ലാതെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യല്‍ ബാഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

പ്രതി മുമ്പും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് പൊലീസിന് മുമ്പിൽ സമ്മതിച്ചതായാണ് വിവരം. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കൗമാരക്കാരന്റെ മൊഴി വീണ്ടും എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. കാറും ബൈക്കും താൻ മുൻപ് ഓടിച്ചിട്ടുണ്ടെന്നും, ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്.

എന്നാൽ, താൻ വാഹനമോടിക്കുന്ന വിവരം അച്ഛന് അറിയുമായിരുന്നില്ലെന്നും, അച്ഛന്റെ അറിവില്ലാതെയാണ് വാഹനങ്ങൾ എടുത്ത് ഓടിച്ചിരുന്നതെന്നുമാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K