21 November, 2026 02:00:38 PM


കോലഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്



കൊച്ചി : എറണാകുളം കോലഞ്ചേരി മൂശാരിപ്പടിയിലുള്ള പെട്രോൾ പമ്പിൽ തീപിടിത്തം. കോലഞ്ചേരി ഫ്യൂവൽസ് എന്ന പേരിലുള്ള ഭാരത് പെട്രോളിയം പമ്പിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് പമ്പ് പ്രവർത്തനം ആരംഭിച്ചത്. രാവിലെ പമ്പ് തുറക്കുന്ന സമയത്ത് തീ പടരുന്നത് ജീവനക്കാരിയാണ് ആദ്യം കണ്ടത്. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പട്ടിമറ്റത്തുനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. തീപിടിത്തത്തിൽ പെട്രോൾ ബങ്കർ പൂർണമായും കത്തിനശിച്ചു.അപകടസമയത്ത് ടാങ്കിൽ ഏകദേശം 20,000 ലിറ്റർ പെട്രോൾ സംഭരിച്ചിരുന്നതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു. രാവിലെ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാനെത്തുന്നതിന് മുൻപുതന്നെ തീപിടിത്തമുണ്ടായതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923