07 November, 2026 10:47:16 AM


പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ജീപ്പിൻ്റെ ചില്ല് അടിച്ചു തകർത്തു: പ്രതി അറസ്റ്റിൽ



കൊച്ചി: മദ്യപിച്ചെത്തി പോലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടയാൾ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ ഹംസത്താണ് പോലീസ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച രാത്രി 11.30-ഓടെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയ ഹംസത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അസഭ്യം പറയുകയും സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർക്കുകയുമായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923