16 November, 2026 12:49:33 PM


കൊച്ചിയിൽ ഹരിതകർമ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം; 29കാരൻ പിടിയിൽ

  

കൊച്ചി: മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെ 70കാരിയായ ഹരിതകർമ്മ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി യാസിറി(29)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന യാസിറിനെ കടവന്ത്ര പോലീസാണ് പിടികൂടിയത്. മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടയിൽ വെള്ളിയാഴ്ച   പുലര്‍ച്ചെ 3 മണിയോടെയാണ് വയോധികയെ ആക്രമിച്ചത്. പ്രതിയെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941