08 November, 2026 07:42:45 PM


ആലുവയിൽ ലോറിയിടിച്ച് പതിനൊന്നുകാരന് ദാരുണാന്ത്യം



ആലുവ: ആലുവ മുപ്പത്തടത്ത് ലോറിയിടിച്ച് 11 വയസുകാരൻ മരിച്ചു. പാനായിക്കുളം വലിയപറമ്പിൽ റഫീഖിന്റെ മകൻ അമാനുള്ള ഹാരിസാണ് മരിച്ചത്. ഇന്നു രാവിലെ 9.30ഓടെ ഓഞ്ഞത്തോട് പാലത്തിന് സമീപത്തയിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർഥിയെ പാലത്തിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അമാനുള്ള ഹാരിസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295