10 November, 2026 06:04:40 PM


ആലുവയിൽ 13 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി



ആലുവ: ആലുവയിൽ പണി നടക്കുന്ന 13 നില ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ബൈക്കിലെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റി കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ചത് ചേരാനല്ലൂർ സ്വദേശിയാണെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937