26 October, 2026 08:13:47 PM
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാക്രമക്കേടില്‍ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയെയാണ്. പിഎസ്‌സി സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷാ ക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ഹരിയെ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പിഎസ്‌സിയിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് എസ്‌ഐടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പിഎസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്നാണ് ചോദിച്ചിരുന്നത്. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്ഐടി നീക്കമുണ്ടായത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


