01 August, 2026 08:15:20 PM


കനത്ത മഴ: നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( SET ) മാറ്റിവെച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴക്കെടുതി മൂലം പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്താനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് പരീക്ഷ മാറ്റിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295