25 August, 2025 06:55:52 PM
ബിരുദ/ബിരുദാനന്തര കോഴ്‌സുകളിൽ ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: മാവേലിക്കര ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള ബിരുദ /ബിരുദാനന്തര സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിരുദ കോഴ്‌സുകളായ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.കോം, ബി. ഐ. എസ്. ബി.കോം ഫിനാൻസ്, ബി.കോം ടാക്‌സേഷൻ ബിരുദാനന്തര കോഴ്‌സുകളായ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാൻസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. താല്പര്യമുള്ളവർ കോളജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. വിശദ വിവരത്തിന് ഫോൺ: 8547005046, 04792304494