13 July, 2025 12:18:43 PM


കീം റാങ്ക് പട്ടിക: ഒരു കൂട്ടം വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്



തിരുവനന്തപുരം: പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി സമർപ്പിക്കുന്നത്. പുതിയ ഫോർമുല ഡിവിഷൻ ബെഞ്ചും തള്ളിയെങ്കിലും അപ്പീൽ പോകേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ഇതോടെയാണ് സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുങ്ങുന്നത്. ഇതിനിടെ, പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.ടി.ഇയെ സമീപിച്ചിരിക്കുകയാണ് സർക്കാർ. നിലവിലെ സമയപരിധി ഓഗസ്റ്റ് 15ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നീക്കം. മാറി മാറിയുള്ള റാങ്ക് ലിസ്റ്റ് നവീകരിക്കൽ കേരള, സി ബി എസ് ഇ ക്കാരെ അപേക്ഷിച്ച് ISC വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയായി. ഒട്ടേറെ കുട്ടികൾ അവർക്ക് ലഭിക്കേണ്ട റാങ്കിൽ നിന്ന് പിന്നോട്ട് തള്ളപ്പെട്ടു എന്നും ആരോപണമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949