30 April, 2026 02:16:39 PM
ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 % വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. രണ്ടു ക്ലാസുകളിലും വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തിൽ ദക്ഷിണ മേഖലയാണ് മുന്നിൽ. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതൽ ഏപ്രിൽ 6 വരെയുമാണ് നടന്നത്.ഒരു ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ, രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയത്. സിഐഎസ് സി ഇ (CISCE) യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. https://cisce.org, https://results.cisce ഈ സൈറ്റുകളിൽ പരീക്ഷാ ഫലം പരിശോധിക്കാം.




