17 May, 2026 08:01:58 AM


49-ാം വാർഷിക നിറവിൽ ഗണേഷ് മെമ്മോറിയൽ വിക്ടറി ഐടിഐ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

-പി. എം. മുകുന്ദൻ



തൃശൂർ : 49-ാം വാർഷിക നിറവിൽ ഗണേഷ് മെമ്മോറിയൽ വിക്ടറി ഐടിഐ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഒല്ലുക്കരയിൽ നടന്ന ആഘോഷ പരിപാടികൾ തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജെസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിക്ടറി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ പ്രശാന്ത് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഐ. ടി. ഐ പ്രിൻസിപ്പൽ ചിത്രംഗദൻ പി. വി സ്വാഗതം ചെയ്തു. ജനറൽ കൺവീനർ സജീവൻ എ റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ലോജിസ്റ്റിക്സ് & ഹെൽത്ത്‌ allied കോഴ്സുകളുടെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജെസ്റ്റിൻ നിർവഹിച്ചു. വിക്ടറി കമ്പ്യൂട്ടർ എഡ്യൂക്കേഷൻ മണ്ണുത്തിക്ക്  ലഭിച്ച കേരള കമ്പ്യൂട്ടർ സാക്ഷരത മിഷൻ കോഴ്സുകളുടെ ഉദ്ഘാടനം കൗൺസിലർ  ശ്യാമള മുരളീധരൻ നിർവഹിച്ചു. 

എംഒയു ഫോര്‍ ഒജെറ്റി വിത്ത് ടൈലോ ഇലക്ട്രിക്കൽ വെഹിക്കിൾ മാനേജർ സത്യനാരായണൻ, പ്ലാസ്‌മെന്റ് ഓഫീസർ ദിബുഷ് ബാലന് കൈമാറി. സി. ഐ. ടി. എസ് പരീക്ഷ പാസ്സായ അദ്ധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, എന്‍സിവിറ്റി/ കെജിസിഇ പരീക്ഷയിലെ ബെസ്റ്റ് ട്രെനീകൾക്കുള്ള അവാർഡ് വിതരണം, കെജിസിഇ പരീക്ഷയിലെ ഡിസ്റ്റിങ്ക്ഷൻ ഹോൾഡർനുള്ള അവാർഡ് ദാനവും, ബെസ്റ്റ് ട്രൈനീ, ബെസ്റ്റ് ഇൻസ്‌ട്രക്ടർ , ബെസ്റ്റ് ക്ലാസ്സ്‌ എന്നി അവാർഡുകൾ വിതരണം ചെയ്തു. തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ഏഴരക്കൂട്ടം രക്ഷധികാരി  മോഹൻ കള്ളടത്തിൽ നിർവഹിച്ചു. കൗൺസിലർ  ഗോപാലകൃഷ്ണൻ, ചാലക്കുടി ഗവണ്മെന്റ് ഐ ടി ഐ വൈസ് പ്രിൻസിപ്പൽ  രാജേഷ് വി. ചന്ദ്രൻ, എടപ്പാൾ വിക്ടറി പ്രിൻസിപ്പൽ  ഹരിത പ്രശാന്ത്, വിക്ടറി ഐ. ടി ഐ ഒല്ലുക്കര അഡ്മിനിസ്ട്രേറ്റർ  സുന്ദരരാജൻ കെ ജി കെ എന്നിവർ വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി. ആർട്ട്‌ കൺവീനർ സനൽ ടി വർഗീസ് നന്ദി രേഖപെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934