06 August, 2026 05:58:13 PM
ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പോളിടെക്‌നിക്, ഐടിഐ യോഗ്യതയുള്ളവർക്ക് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ലെന്ന ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പോളിടെക്‌നിക്, ഐടിഐ യോഗ്യതയുള്ളവര്‍ക്ക് ഡിഗ്രിക്ക് പ്രവേശനം നേടാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും ലഭിക്കും. 2027–28 അധ്യയന വർഷം മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.


