31 August, 2026 12:02:14 PM
കൊല്ലത്ത് സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: 3 വിദ്യാർഥികൾക്ക് പരിക്ക്

കൊല്ലം: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം ചെങ്കുളം എൽ.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ചെങ്കുളത്ത് വെച്ചാണ് അപകടം. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഉടൻ തന്നെ കുട്ടികളെ പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല.


