31 August, 2026 09:13:20 AM


തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരം വേങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണമായും കെടുത്തി. ഇന്ന് പുലര്‍ച്ചെ 5: 30 മണിയെടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. വെങ്ങാനൂര്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കത്തിയമര്‍ന്ന കാറ് ടൈറ്റസ് കുര്യന്‍ എന്ന ആളുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. KL 05 AV 3686 എന്ന നമ്പറില്‍ ഉള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം ഏറ്റുമാനൂര്‍ ഭാഗത്താണ് വാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913