30 August, 2026 07:24:14 PM
കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. 34 പേർക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കര വെണ്ടാർ പുത്തൂൽ കല്ലൂമ്മൂട്ടിൽ ഞായർ പകൽ 11.30ഓടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോവുകയായിരുന്ന നിർമല ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാഗം തകർന്നു. ബസുകൾ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. കൊട്ടാരക്കര സ്വദേശികളായ ഓമന, സുരേഷ്, ശ്രീദേവി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.


