29 August, 2026 11:25:11 AM
നെയ്യാറ്റിൻകരയിൽ ക്വാറിയിൽ ലോറിയുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീണ് അപകടം

തിരുവനന്തപുരം: നെയ്യാറ്റിൻകര കോട്ടയ്ക്കലിലെ പാറ ക്വാറിയിൽ അപകടം. പാറ അടർന്നുവീണ് ലോറിയും ഡ്രൈവറും അടിയിലായി. സാരമായ പരിക്കുകളില്ലാതെ ഡ്രൈവർ തൃപ്പല്ലവൂർ സ്വദേശി അനിൽകുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാരായമുട്ടം കോട്ടയ്ക്കലിൽ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അപകടം. കല്ലെടുക്കാൻ എത്തിയതായിരുന്നു ലോറി. അഞ്ചുവർഷം മുമ്പ് സമാനമായി പാറ അടർന്നുവീണു രണ്ടുപേർ ഈ പ്രദേശത്ത് മരിച്ചിരുന്നു.


