27 August, 2026 10:08:26 AM


താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം



കൊല്ലം: കുളത്തൂപ്പുഴയില്‍ തനിയെ മുന്നോട്ട് നീങ്ങിയ ജീപ്പിന്റെ താക്കോല്‍ ഊരാന്‍ ശ്രമിക്കവെ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുമല സ്വദേശി സജിയാണ് (32) മരിച്ചത്. ജീപ്പ് നിയന്ത്രണം നഷ്ടമായി മുന്നോട്ട് പോകുന്നത് തടയാന്‍ ശ്രമിക്കവെ സജിയും വാഹനത്തോടൊപ്പം മുന്നോട്ട് പോവുകയും പിന്നീട് കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943