18 August, 2026 12:45:49 PM


കിടപ്പുമുറിയിലെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റു; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി



കൊല്ലം: കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി ഭാര്യയുടെ പരാതി. വിദേശത്ത് നിന്നും നാട്ടിലെത്തിയ യുവതിയാണ് കൊല്ലം സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്ത് കഴിയവെ ചിത്രീകരിച്ച ദൃശ്യങ്ങളാണിവ.

കൗണ്‍സിലിംഗ് നല്‍കുകയെന്ന ഉദ്ദേശത്തിലാണ് ഭര്‍ത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാല്‍ കൗണ്‍സിലിംഗിന് നിര്‍ബന്ധിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. ഭര്‍ത്താവില്‍ നിന്നും മാരകമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭര്‍ത്താവിന് പങ്കാളിയെ പങ്കുവെയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പൊലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954